SignIn
Kerala Kaumudi Online
Tuesday, 19 May 2026 1.27 AM IST

കവിത മകളോട് 

s

മ​ക​ളേ,​​​ ​മ​ട​ങ്ങുക
അ​മ്മ​ത​ൻ​ ​ഗ​ർ​ഭ​ത്തി​ലേ​ക്കി​നി
അ​വി​ടെ​ ​മാ​ത്ര​മേ​ ​നീ​ ​സു​ഖം​ ​സു​ര​ക്ഷി​തം
പെ​റ്റ​ ​വ​യ​റി​ന്റെ​ ​നോ​വ് ​നീ

മ​ട​ങ്ങു​ക,​
നി​ൻ​ ​ജ​ന്മ​ഗേ​ഹ​ത്തി​ലേ​ക്കി​നി.
അ​റി​വാ​യ് ​നി​ന​ക്കെ​ന്നും​ ​താ​രാ​ട്ടി-
ന്നീ​ണ​മാ​കു​മീ​ ​വി​ര​ൽ​ത്തു​മ്പ്
ക​ര​യാ​തെ
മ​ന​മൊ​ന്ന് ​ത​ള​രാ​തെ
എ​ൻ​ ​മി​ഴി​ ​നീ​ര​ല്പ​വും​ ​പ​ക​ർ​ന്നീ​ടാ​തെ
എ​ൻ​ ​ക​രി​വ​ള​ക്കി​ലു​ക്ക​ങ്ങൾ
കേ​ൾ​പ്പി​ക്കാ​തെ

എ​ൻ​ ​അ​മ്മി​ഞ്ഞ​പ്പാ​ലൂ​ട്ടാ​തെ
എ​ൻ​ ​കി​നാ​വു​കൾ
നി​ന്നി​ലൂ​ടെ​ ​പ​ക​ർ​ത്താ​തെ
എ​ൻ​ ​മൊ​ഴി​ ​കേ​ൾ​ക്കാ​തെ
ഈ​ ​അ​മ്മ​യെ​ക്കാ​ണാ​തെ
എ​ങ്കി​ലും​ ​നി​ന​ക്കെ​ന്നെ​ ​തൊ​ട്ടു​ ​വ​ള​രാം!

അ​വി​ടെ​ ​നീ​ ​സു​ര​ക്ഷി​ത​യ​ല്ലോ
എ​ൻ​ ​മാ​ന​സ​പ്പൊ​യ്ക​യിൽ
ഒ​രു​ ​താ​മ​ര​ ​വ​ല​യം​ ​ന​ൽ​കി
ആ​കാ​ശ​വീ​ഥി​യി​ൽ​ ​പ​റ​ത്താം
ആ​ ​വെ​ൺ​നി​കു​ഞ്ജ​ത്തിൽ
മി​ഴി​ ​തു​റ​ക്കാ​തെ
കാ​റി​ന്നി​ര​മ്പം​ ​കേ​ൾ​ക്കാ​തെ
കാ​റ്റി​ന്നൂ​യ​ലാ​ടാ​തെ
നി​ന​ക്കു​ ​വ​ള​രാം,​
അ​വി​ടെ​ ​നീ​ ​സു​ര​ക്ഷി​ത​യ​ല്ലോ!

ഓ​മ​ലേ​ ​നീ​ ​കാ​ണാ​ത്ത
കാ​വ​ലാ​ൾ​ ​ഈ​ ​ഞാൻ
കാ​ട്ടി​ലും​ ​മേ​ട്ടി​ലു​മെ​ത്ര
ക​രാ​ള​ർ​ ​പെ​യ്തി​റ​ങ്ങി​ലും
നി​ന​ക്കു​ ​ചി​രി​ക്കാം
കാ​ർ​ത്തി​ക​പ്പൂ​വു​ ​പോൽ
മു​ല്ല​യും​ ​മു​ക്കു​റ്റി​യും
പൂ​ചൂ​ടി​ ​നി​ൽ​ക്കു​ന്ന​ ​ഓ​ർ​മ്മ​കൾ
ഇ​നി​ ​ഓ​ർ​മ്മ​ക​ളാ​യി​ ​മാ​ത്രം
മ​ന​സി​ൽ​ ​തി​രി​ ​തെ​റു​ത്തു
കേ​ടാ​തെ​ ​വ​യ്ക്കാം,​
ഇ​വി​ടെ​ ​അ​മ്മ​യ്ക്കു​ ​സു​ഖ​മ​ല്ലോ!

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POEM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY