ചേർത്തല: കേരള സബർമതി സാംസ്ക്കാരിക വേദിയുടെ പ്രതിമാസ കലാസാഹിത്യ സംഗമവും ദേശീയ പുസ്തക വായന ദിനാഘോഷവും ഇന്ന് ഉച്ചയ്ക്ക് 2.30ന് മാരാരിക്കുളം 617ാം നമ്പർ കരയോഗം ഹാളിൽ നടക്കും.സാഹിത്യകാരി ഗിരിജ പ്രദീപ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിക്കും.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണപണിക്കർ മുഖ്യ പ്രഭാഷണം നടത്തും. കോ–ഓർഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ വായനാദിന സന്ദേശം നൽകും. എം.ഇ.ഉത്തമകുറുപ്പ്, ആലപ്പി സ്നേഹ എന്നിവർ സംസാരിക്കും.ജനറൽ സെക്രട്ടറി കെ.ആർ.കുറുപ്പ് മാരാരിക്കുളം സ്വാഗതവും ഗോപാലകൃഷ്ണൻ നന്ദിയും പറയും.തുടർന്ന് കലാസാഹിത്യ സംഗമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |