ആലപ്പുഴ: കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ബൈക്ക് യാത്രിക്കാർ. കായംകുളം കൃഷ്ണപുരത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണമെന്നാണ് വിവരം. മൂന്ന് ബൈക്കുകളിലായി എത്തിയവർ ബസ് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് പളനിയിലേക്ക് പോകുകയായിരുന്നു ബസ്.
A KSRTC bus driver was allegedly assaulted by a group of bike riders at Krishnapuram in Kayamkulam, Alappuzha. The incident reportedly followed an argument over giving way on the road. The riders stopped the bus and attacked the driver, Praveen, who sustained serious head injuries and was admitted to a hospital.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |