ആലപ്പുഴ : കേന്ദ്ര യുവജനക്ഷേമ കായികമന്ത്രാലയവും മൈ ഭാരത് പോർട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന 'വികസിത് ഭാരത് ക്വിസ് 2026ലേക്ക് ജില്ലയിലെ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഡൽഹിയിൽ നടക്കുന്ന ദേശീയ
ഫെസ്റ്റിവലിൽ പങ്കെടുക്കാനും പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും അവസരം ലഭിക്കും. ജില്ലയിലെ ബി.ടെക്, ആർട്ട്സ് ആൻഡ് സയൻസ്,പോളിടെക്നിക്, ഐ.ടി.ഐ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ, സി.ബി.എസ്.ഇ സ്‌കൂളുകൾ,കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ 15 മുതൽ 29വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. അവസാന തീയതി: 30 ആണ്. കൂടുതൽ വിവരങ്ങൾക്ക് 04772236542.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |