SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

നിവേദനം നൽകി

s

ആലപ്പുഴ: പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട് വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിയും മിനിമം പെൻഷനും, മെഡിസെപ്പ് അനുകൂല്യങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് റിട്ട. എൻ.പി.എസ് ഫോറം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി. പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞതുപോലെ, പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം കോൺഗ്രസ് സർക്കാർ നടപ്പാക്കണമെന്നും ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വത്സല, സെക്രട്ടറി സീനത്ത് , സെക്രട്ടേറിയറ്റ് അംഗങ്ങളായ അനന്ദവല്ലി ,സുശീല എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL