SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

കുട്ടികർഷകൻ ആദിത്യന്റെ വീടിന്റെ തറക്കല്ലിടൽ ഇന്ന്

ആലപ്പുഴ: ഈ വർഷത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാന പുരസ്കാരം നേടിയ ചേർത്തല സ്വദേശി ആദിത്യന് കൃഷി മന്ത്രി ടി. സിദ്ദിഖിന്റെ ഇടപെടലിനെ തുടർന്ന് നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ ഇന്നുരാവിലെ 10.30ന് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും. കൃഷി മന്ത്രി ടി.സിദ്ദിഖ്, എക്സൈസ്, സഹകരണ മന്ത്രി എം. ലിജു എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ചേർത്തല അരീപ്പറമ്പ് പഞ്ചായത്ത് ഓഫീസിന് സമീപത്തായുള്ള സ്ഥലത്താണ് വീട് നിർമ്മിക്കുന്നത്. കളമശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ നടന്ന സംസ്ഥാനതല കർഷകദിനാഘോഷ ചടങ്ങിലാണ് മന്ത്രി ടി. സിദ്ദിഖ് ആദിത്യന് വീട് നിർമ്മിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചത്. ചേർത്തല അരീപ്പറമ്പ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ അജയൻ-സജിത ദമ്പതികളുടെ ഏക മകനാണ്. സ്വന്തമായി വീടില്ലാതെ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന ആദിത്യൻ 44 സെന്റ് സ്ഥലത്ത് നെൽകൃഷിയും 20 സെന്റ് പാട്ടഭൂമിയിൽ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. ഇതോടൊപ്പം അലങ്കാര മത്സ്യകൃഷി, ആട്, കോഴി, താറാവ്, പശു വളർത്തൽ എന്നിവയും വിജയകരമായി നടത്തിവരുന്നു.

ആദിത്യന്റെ വീടെന്ന സ്വപ്നത്തെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി വീട് നിർമ്മിച്ചുനൽകാൻ സന്നദ്ധത അറിയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL