
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലോക ഫാർമസിസ്റ്റ് ദിനാചരണം നടത്തി. സെൻട്രൽ സ്റ്റോറിൽ നടന്ന ചടങ്ങ് ആർ.എം.ഒ ഡോ. ജംഷീദ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സജാദ്, ഫാർമസി സൂപ്പർവൈസർ പി.എസ്.കെ ശോഭന എന്നിവർ സംസാരിച്ചു.“ആരോഗ്യകരമായ ഭാവിക്കായി ഫാർമസിസ്റ്റുകളെ ശാക്തീകരിക്കുക” എന്ന ഈ വർഷത്തെ പ്രമേയത്തെ ആസ്പദമാക്കി ഫാർമസി വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ അവതരിപ്പിച്ചു. 'ഫാർമസിയിൽ എ.ഐ യുടെ പങ്ക്', മെഡിക്കേഷൻ എറർ മോണിറ്ററിംഗ്' തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകൾ നടന്നത്. ഫാർമസി ജീവനക്കാർ, ഡി .ഫാം വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |