
മുഹമ്മ: ആലപ്പുഴ തമ്പകച്ചുവട് ശാന്തിഗിരി ആശ്രമത്തിൽ നടന്ന പൗർണമി പ്രാർത്ഥനയും സത്സംഗവും ഭക്തിസാന്ദ്രമായി. ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാരാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാമി ജന സമ്മതൻ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, ശന്തിഗിരി ആശ്രമം ഏരിയാജനറൽ മാനേജർ സി.വേണുഗോപാൽ, ശാന്തിഗിരി വിശ്വസാംസ്ക്കാരിക കേന്ദ്രം കൺവീനർ എം.എ.ജെറോം, ഉമയമ്മാശശികുമാർ, പി.സി. ഹരീന്ദ്രനാഥ്, ജ്യോതി വേണുഗോപാൽ, സരസമ്മ കോയിക്കൽ വെളി, സുമാ സുജിമോൻ എന്നിവർ സംസാരിച്ചു. ദീപ പ്രദക്ഷിണം കൂട്ടപ്രാർഥന, പുഷ്പ സമർപ്പണം, അന്നദാനം എന്നിവയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |