
ആലപ്പുഴ: ഗവ. ഗേൾസ് ഹൈസ്‌കൂളിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിക്കും.
പർണ്ണ ഹോംസിന്റെയും ഹോപ്‌സ് ഇന്ത്യയുടെയും നേതൃത്വത്തിലാകും പദ്ധതി. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വളരെ കുറച്ച് ജലം മാത്രം ഉപയോഗിച്ച് എങ്ങനെ പച്ചക്കറി കൃഷി നടത്താം, ജലത്തിന്റെ ഉപയോഗം എങ്ങനെ കാര്യക്ഷമമായി നിയന്ത്രിക്കാം, പരിസ്ഥിതി സൗഹൃദമായ കൃഷിരീതികൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നീ കാര്യങ്ങളിൽ പർണ്ണാ ഹോംസ് സി.ഇ.ഒ അഖിൽ, ഹാറൂൺ എന്നിവർ വിദ്യാർത്ഥികൾക്കായി ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |