SignIn
Kerala Kaumudi Online
Tuesday, 29 September 2026 3.27 AM IST

കടലാവണക്കിന്റെ കാവലാൾ

d

മുഹമ്മ: പണ്ട് നാട്ടിൻപുറങ്ങളിൽ സർവസാധാരണമായി കണ്ടിരുന്ന കടലാവണക്ക് ഇപ്പോൾ അന്യമായി​ത്തുടങ്ങി​യെങ്കി​ലും ഇവയെ വളർത്തി​ പരി​പാലി​ക്കുകയാണ് മുഹമ്മ സ്വദേശി​ ഹമീദ് കുട്ടി​. സമീപത്തെ പള്ളി​യി​ലെ കബർസ്ഥാനി​ലേക്ക് വേണ്ട കടലാവണക്ക് പത്തൽ നൽകുന്നതി​നായാണ് ഈ കരുതൽ. മഴക്കാലത്ത് ധാരാളം വെള്ളവും ആഹാരവും തണ്ടിൽ സൂക്ഷിക്കാനുള്ള കഴിവുള്ളതുകൊണ്ട് കടലാവണക്ക് ഏത് ഊഷര ഭൂമിയിലും ജീവിച്ചു കാണിക്കും. അതുകൊണ്ടാണ് കബർസ്ഥാനുകളിൽ ഇവ നടുന്നത്. വീടിന്റെ ഇരു അതിർത്തികളിലും കടലാവണക്കിനെ സംരക്ഷിച്ച് വളർത്തുകയാണ് പഴയ വോളിബാൾ കളിക്കാരനായ മുഹമ്മ പത്താം വാർഡ് പെസാക്ക് വായനശാലയ്ക്ക് സമീപം മറ്റത്തിൽ ഹമീദ്കുട്ടി. പൊന്നാട് പള്ളിയിലേക്ക് ആവശ്യമുള്ള കടലാവണക്ക് പത്തലുകൾ ഇവിടെ നിന്നാണ് വെട്ടിയെടുക്കുന്നത്.വേലികൾ മതിലുകൾക്ക് വഴിമാറിയതോടെയാണ് കടലാവണക്കും വീടുകളി​ൽ അന്യമായി​ തുടങ്ങി​യത്.

സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും വഴിവക്കിലെ കടലാവണക്കിന്റെ തണ്ട് ഒടിച്ച് ഊതി കുമിളകൾ പറപ്പിച്ച് ആഹ്ളാദിച്ച് ആരവം മുഴക്കിയിരുന്ന ബാല്യം പലർക്കും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മയാണ്. പഴയതലമുറയിൽ പലരും പല്ലുതേച്ചിരുന്നത് മുതൽ വീടുകൾക്ക് വേലി കെട്ടിയിരുന്നതുവരെ കടലാവണക്കിൻ തണ്ട് കൊണ്ടായിരുന്നു. കടലാവണക്കിൻ തണ്ട് പല്ലുകൾക്കും മോണകൾക്കും നല്ല സംരക്ഷണമായിരുന്നു നൽകിയിരുന്നത്. ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്ന മകന്റെയും ചെറുമകന്റെയും പല്ലുകൾ കേടായപ്പോൾ,​ കടലാവണക്ക് കൊണ്ട് പല്ല് തേച്ചിരുന്ന അച്ഛന്റെ പല്ലുകൾ ബലമായി നിൽക്കുന്നത് നാടിന്റെ അനുഭവസാക്ഷ്യമാണ്.

ശരീരവേദനയ്ക്കും ത്വക്ക് രോഗങ്ങൾക്കും ഔഷധമായും ഇത് ഉപയോഗിക്കുന്നുണ്ട്. വിഷമയമുള്ളതിനാൽ പ്രധാനമായും ലേപനങ്ങളായിട്ടാണ് ഉപയോഗിച്ചിരുന്നത്. കടലാവണക്ക് നാല് മീറ്റർ ഉയരത്തിൽ വരെ വളരും. കുലയിൽ മൂന്ന് കടും പച്ച നിറത്തിലുള്ള കായകൾ ഉണ്ടാകും,​ വിളയുന്നതോടെ മഞ്ഞ നിറമാകും. ഇതിന്റെ

കുഞ്ഞു പൂക്കളും കായകളും വേലിക്ക് നല്ല ചന്തം തന്നെയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL