ആലപ്പുഴ : വനിതാ ശിശു ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിന്റെയും പീഡിയാട്രീഷന്റെയും ഒഴിവിൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നോട്ടീസ് അയച്ചു .
ഒരു മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി .ഗീത ആവശ്യപ്പെട്ടു. വർഷങ്ങൾക്കു മുമ്പ് പ്രതിമാസം ആയിരത്തിലധികം പ്രസവം നടന്ന ആശുപത്രിയിൽ ഇപ്പോൾ മാസം ശരാശരി 150 പ്രസവം മാത്രമാണ് നടക്കുന്നതെന്നും ഇവിടെയെത്തുന്ന ഗർഭിണികളെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാറാണ് പതിവെന്നും പൊതുപ്രവർത്തകനായ രാഗം റഹീം പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |