ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ദേശീയപാത അതോറിറ്റി 66കോടി രൂപ അനുവദിച്ചു. കെ.സി. വേണുഗോപാൽ എം.പിയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് കേന്ദ്രസർക്കാരിന്റെ നടപടി.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട രൂപകൽപ്പനയിലെ അപാകതകളും ഓടകളുടെ നിർമ്മാണത്തിലെ അനാസ്ഥയുമാണ് പല സ്ഥലങ്ങളിലും വെള്ളക്കെട്ടിന് പ്രധാന കാരണം. ആലപ്പുഴ, കലവൂർ, അമ്പലപ്പുഴ, കരുനാഗപ്പള്ളി, കായംകുളം തുടങ്ങിയ മേഖലകളിലെ വിവിധ സ്ഥലങ്ങളിൽ തുടരുന്ന വെള്ളക്കെട്ടും അതുമൂലമുണ്ടാകുന്ന ദുരിതങ്ങളും സംബന്ധിച്ച് കെ.സി. വേണുഗോപാൽ എം.പി നിരവധി തവണ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെയും ദേശീയപാത അതോറിറ്റി അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി അനുവദിച്ച തുക വിനിയോഗിച്ചുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും ഏകോപനത്തിനും ജില്ലാ കളക്ടർ നേതൃത്വം നൽകും.നേരത്തെ കരുനാഗപ്പള്ളി മുതൽ ആലപ്പുഴ വരെയുള്ള ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി 14.05 കോടി രൂപ അനുവദിച്ചിരുന്നു. അനുവദിച്ച തുക ഉപയോഗിച്ച് ഓടകളുടെ പുനഃസ്ഥാപനം, ഡ്രെയിനേജ് കനാലുകളുടെ ആഴം കൂട്ടൽ തുടങ്ങിയ പ്രവൃത്തികൾ നടത്താൻ കഴിയും.
അരൂരിന് 2.01കോടി , എഴുപുന്നയ്ക്ക് 1.48 കോടി, കോടംതുരുത്തിന് 2.48 കോടി , കുത്തിയതോടിന് 80 ലക്ഷം , മണ്ണഞ്ചേരിക്ക് 86 ലക്ഷം , മാരാരിക്കുളം സൗത്തിന് 6.68 കോടി , ചേർത്തല നഗരസഭയ്ക്ക് 12.99 കോടി പ, ആലപ്പുഴ നഗരസഭയ്ക്ക് 6.30 കോടി രൂപ, പട്ടണക്കാട് മുതൽ കഞ്ഞിക്കുഴി വരെയുള്ള ഭാഗത്തിന് 1.81 കോടി , വയലാർ 9.92 ലക്ഷം, ആര്യാടിന് 23.90 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.
പുന്നപ്ര മുതൽ കായംകുളം വരെ 9.31 കോടി രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കുന്നത്. പുന്നപ്രയ്ക്ക് 35 ലക്ഷം, അമ്പലപ്പുഴ നോർത്തിന് 29 ലക്ഷം , അമ്പലപ്പുഴ സൗത്തിന് 9.45 ലക്ഷം, പുറക്കാടിന് 5 ലക്ഷം , കരുവാറ്റയ്ക്ക് 3 കോടി , കുമാരപുരത്തിന് 2.70 കോടി , ഹരിപ്പാടിന് 76 ലക്ഷം, ചേപ്പാടിന് 53.2 ലക്ഷം,പത്തിയൂരിന് 56.8 ലക്ഷം,, കരുനാഗപ്പള്ളി നഗരസഭപി.ഡബ്ല്യു.ഡി. റോഡിന് 94.41 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്.
കായംകുളം മുതൽ കൃഷ്ണപുരം വരെ 4.73 കോടി രൂപ അനുവദിച്ചു. ഇതിൽ കായംകുളത്തിന് 3.03 കോടി രൂപയും ആലപ്പുഴ പി.ഡബ്ല്യു.ഡി മേഖലയിലെ റോഡുകൾക്ക് 1.70 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
അരൂർ മുതൽ തുറവൂർ വരെ: 13.88 കോടി
തുറവൂർ മുതൽ പറവൂർ : 37.64 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |