SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.08 AM IST

ബസിൽ മദ്യം കടത്തിയെന്ന കേസ്: ട്രാൻ.ജീവനക്കാരെ വെറുതെ വിട്ടു

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ മദ്യം കടത്തിയെന്ന കേസിൽ പ്രതികളാക്കപ്പെട്ട ജീവനക്കാരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിലെ ജീവനക്കാരായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ ചാരങ്കാട്ട് വീട്ടിൽ സി.ജെ. ഡിക്‌സൺ (45), തണ്ണീർമുക്കം വടക്ക് വില്ലേജ് വാരണം തകിടിവെളി വീട്ടിൽ എ.ചന്ദ്രൻ (56) എന്നിവരെയാണ് ആലപ്പുഴ സബ് ജഡ്ജി എ. ഇന്ദുചൂഡൻ വെറുതെ വിട്ടത്. 2021ലായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴയിൽ നിന്ന് മൂകാംബികയിലേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ് ആർടിസി ബസിനുള്ളിൽ കർണാടകയിൽ നിന്ന് മദ്യം കേരളത്തിലേക്ക് കടത്തിയെന്നായിരുന്നു കേസ്. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്പക്ടർ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ അസിം മുഹമ്മദ്, എസ്. പ്രേമ, രാഗേന്ദു ബി. നായർ എന്നിവർ കോടതിയിൽ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL