ആലപ്പുഴ : ഗാന്ധി ജയന്തി പ്രമാണിച്ച് ഒക്ടോബർ മൂന്ന് വരെയുളള 5 പ്രവൃത്തി ദിവസങ്ങളിൽ (ഒക്ടോബർ രണ്ടാം തീയതിയിലെ പൊതുഅവധി ദിനമൊഴികെ) ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം പ്രത്യേക സർക്കാർ റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കുന്നതാണെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസർ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |