
തുറവൂർ: വളമംഗലം എസ്.സി.എസ്.എച്ച്.എസ്.എസിലെ ലെ വിദ്യാർഥികളും മാനേജരും തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാനേജർ കെ.എസ്. സുരേഷ് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തുറവൂർ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ആർ. മധുസൂധനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം പെരുമ്പളം ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
ബി.ജെ.പി തുറവൂർ കിഴക്കൻ മേഖലാ കമ്മിറ്റി പ്രസിഡന്റ് ആർ. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |