SignIn
Kerala Kaumudi Online
Friday, 23 October 2026 2.38 AM IST

പി.സി ജോർജ്ജ് കേസ്: അപലപനീയം

vhp

കൊച്ചി: പി.സി. ജോർജിനെ കള്ളക്കേസിൽ കുടുക്കി ജയലിലടച്ച നടപടി അപലപനീയമെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി അഡ്വ.അനിൽ വിളയിൽ എന്നിവർ വാർത്താകുറിപ്പിൽ ആരോപിച്ചു. സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഗണപതിയെയും കുംഭമേളയെയും ഹിന്ദു സ്ത്രീകളെയും അപമാനിക്കുന്ന രീതിയിൽ നിരവധി പ്രസ്താവനകൾ ഇടതു നേതാക്കന്മാർ നടത്തിയിട്ടുണ്ട്. എന്നാൽ അവർക്കെതിരെ നിയമപരമായി യാതൊരു നടപടിയും സ്വീകരിക്കാൻ സർക്കാർ നാളിതു വരെയും തയ്യാറായിട്ടില്ല. ഈ സാഹചര്യം നിലനിൽക്കേയാണ് പി.സി. ജോർജ്ജ് അദ്ദേഹത്തിന്റെ സ്വാഭാവിക ശൈലിയിൽ പറഞ്ഞ കാര്യങ്ങളുടെ വസ്തുത പോലും വിലയിരുത്താതെ തിടുക്കപ്പെട്ട് കേസെടുത്തതെന്നും നേതാക്കൾ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PCVHP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL