SignIn
Kerala Kaumudi Online
Thursday, 22 October 2026 3.45 AM IST

അടിമാലി- മൂന്നാർ റോഡിൽ വൻ പാറവീണു, ഗതാഗതം നിരോധിച്ചു  വാഹനങ്ങൾ തിരിച്ചുവിടും

ഇടുക്കി: കൊച്ചി- ധനുഷകോടി ദേശീയപാത 85ൽ അടിമാലിമൂന്നാർ റൂട്ടിലെ രണ്ടാം മൈലിൽ വൻ പാറ വീണ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ഈ വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചു. സുരക്ഷാ ഭീഷണി പൂർണ്ണമായും ഒഴിവാകുന്നതുവരെ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ദേശീയപാത നിർമ്മാണത്തിനായി മണ്ണ് നീക്കുന്നതിനിടെ കഴിഞ്ഞ രാത്രിയാണ് രണ്ടാം മൈലിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചത്. ഇതിന് പുറമേ അപകടകരമായി നിൽക്കുന്ന മറ്റു പാറകളും വൻമരങ്ങളും പ്രദേശത്തുണ്ട്. ഇവ സുരക്ഷിതമായി നീക്കം ചെയ്യാനും റോഡിൽ പതിച്ച പാറ പൊട്ടിച്ചുമാറ്റാനും മൂന്ന് ദിവസമെടുക്കുമെന്നാണ് വിലയിരുത്തൽ. തുടർന്നാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പാതയിൽ ഗതാഗതവിലക്ക് ഏർപ്പെടുത്തിയത്.

സ്ഥലത്തെ തടസങ്ങൾ നീക്കി മൂന്ന് ദിവസത്തിനകം പ്രവൃത്തികൾ പൂർത്തിയാക്കാൻ ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർക്ക് കളക്ടർ നിർദ്ദേശം നൽകി. അപകടനില പൂർണ്ണമായും ഒഴിവായെന്ന് വിദഗ്ദ്ധ സാങ്കേതിക സമിതി ഉറപ്പുവരുത്തിയ ശേഷമേ ഗതാഗതം പുനരാരംഭിക്കൂ. പ്രദേശത്ത് ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും രാത്രികാല സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവിക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്.
ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കുത്തനെ മണ്ണ് നീക്കുന്നതിന് പകരം ശാസ്ത്രീയമായ ബെഞ്ച് കട്ടിംഗ് രീതി അവലംബിക്കണമെന്നും ദുരന്തനിവാരണ അതോറിട്ടി നിർദ്ദേശിച്ചിട്ടുണ്ട്.

ഗതാഗത ക്രമീകരണം

 മൂന്നാറിൽ നിന്ന് അടിമാലി ഭാഗത്തേക്ക്: രണ്ടാം മൈലിൽ നിന്ന് തിരിഞ്ഞ് ആനച്ചാൽ, ഇരുട്ടുകാനം വഴി അടിമാലിയിലെത്താം
 അടിമാലിയിൽ നിന്ന് മൂന്നാറിലേക്ക്: ഇരുട്ടുകാനത്തു നിന്ന് തിരിഞ്ഞ് ആനച്ചാൽ വഴി രണ്ടാം മൈലിലെത്തി മൂന്നാറിലേക്ക് പോകാം

 മാങ്കുളം ഭാഗത്തേക്ക്: ഇരുട്ടുകാനത്തു നിന്ന് കല്ലാർ ജംഗ്ഷനിലെത്തി മാങ്കുളത്തേക്ക് തിരിയണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL