SignIn
Kerala Kaumudi Online
Friday, 23 October 2026 1.50 AM IST

അഡ്വ. കൊട്ടിയം എൻ. അജിത്കുമാർ കൊട്ടിയം പൗരവേദി പ്രസിഡന്റ്

jkk
അഡ്വ. കൊട്ടിയം എൻ. അജിത്കുമാർ( പ്രസിഡന്റ്‌ )

കൊല്ലം: അഡ്വ. കൊട്ടിയം എൻ. അജിത്കുമാറിനെ തുടർച്ചയായി അഞ്ചാം തവണ കൊട്ടിയം പൗരവേദിയുടെ പ്രസിഡന്റായി വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹി​കൾ: നൗഷാദ് പാട്ടത്തിൽ (വർക്കിംഗ്‌ പ്രസിഡന്റ്‌ ), സിനി ആനന്ദ്, അൻസർ (വൈസ് പ്രസിഡന്റുമാർ), ജോസഫ് സ്റ്റാൻസി ലാവോസ് (സെക്രട്ടറി) ഫിറോസ് ബാബു, രാജേഷ്, പ്രശാന്ത്, പ്രജേഷ് (ജോ. സെക്രട്ടറി), രാജു നന്ദനം (ട്രഷറർ), രാജേഷ്‌കുമാർ (ഉപദേശക സമിതി ചെയർമാൻ). ബി അനിൽകുമാറിനെ ഓഡിറ്ററായും തിരഞ്ഞെടുത്തു.

പരവൂർ കായലിനു കുറുകെ, കൊട്ടിയം, ഒറ്റപ്ലാംമൂടിനെ മീനാടുമായി ബന്ധിപ്പിക്കുന്ന പാലം നിർമ്മിച്ച് കൊട്ടിയത്തു നിന്നു കുറഞ്ഞ ദൂരത്തിൽ പരവൂരി​ൽ എത്താനുള്ള പാത നിർമ്മിക്കണം എന്ന് കൊട്ടിയം പൗരവേദിയുടെ വാർഷിക പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ പൗരവേദി പ്രസിഡന്റ്‌ അഡ്വ കൊട്ടിയം എൻ അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഷാദ് പാട്ടത്തിൽ വാർഷിക റിപ്പോർട്ടും, ട്രഷറർ ജോൺ മോത്ത വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. രാജു നന്ദനം സ്വാഗതവും ജോസഫ് സ്റ്റാൻസി ലാവോസ് നന്ദിയും പറഞ്ഞു. സിനി ആനന്ദ്, രാജേഷ്, പ്രശാന്ത് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL