SignIn
Kerala Kaumudi Online
Monday, 08 June 2026 2.43 AM IST

'നാടോടുമ്പോൾ നടുവേ ഓടണം'

കൊച്ചി: എന്തെങ്കിലും ജോലിചെയ്ത് എങ്ങനെയെങ്കിലും മുന്നോട്ടുപോകണമെന്നു ചിന്തിക്കുന്നവരുടെ കാലംകഴിഞ്ഞെന്ന് മാഗ്നറ്റ് സ്റ്റഡി എബ്രോഡ് ഫൗണ്ടർ ഡയറക്ടർ അശ്വിൻ പ്രദീപ്, മാഗ്നറ്റ് ജനറൽ മാനേജർ സരിക ഡി. മേനോൻ എന്നിവർ പറഞ്ഞു. നാടോടുമ്പോൾ നടുവെ ഓടണം. പുതിയ രാജ്യങ്ങൾ, കോഴ്‌സുകൾ, സർവകലാശാലകൾ, തൊഴിവസരങ്ങൾ എന്നിവ തുറന്നു കിടക്കുമ്പോൾ ഭാവിയെക്കുറിച്ച് ആശങ്ക വേണ്ട. പക്ഷേ, പ്ലേസ്‌മെന്റിന്റെ സാദ്ധ്യതകൾ കൂടി തിരിച്ചറിയണം. ഇന്ന് ജോലിക്കു ചെല്ലുമ്പോൾ എല്ലാ സ്ഥാപനങ്ങളും സ്മാർട്ട് വർക്കാണ് ആഗ്രഹിക്കുന്നത്. 'എനിക്ക് ഈ ലക്ഷ്യത്തിലെത്തണം' എന്ന ചിന്തയോടെ തീരുമാനമെടുക്കണം. കമ്പ്യൂട്ടർ തുറന്നാൽ പല സർവകലാശാലകളെക്കുറിച്ചും കോഴ്‌സുകളെക്കുറിച്ചും അറിയാം. പാർട്ട്‌ടൈം ജോലി ചെയ്ത് പഠിക്കാൻ അവസരമുണ്ട്.
ഭാവിയിലെ ആവശ്യങ്ങളും സാഹചര്യങ്ങളും മുന്നിൽക്കണ്ട് ലോകമെങ്ങും വിദ്യാഭ്യാസ സംവിധാനത്തിൽ സമഗ്രമാറ്റത്തിനു തുടക്കമിട്ടു കഴിഞ്ഞു. സ്‌കൂളുകളിലെയും സർവകലാശാലകളിലും പുതിയ പാഠ്യപദ്ധതികൾ വന്നുകഴിഞ്ഞു. നമ്മൾ ഉപയോഗിക്കുന്ന ഓരോ ആപ്പും വികസിപ്പിക്കാൻ ശരാശരി 20 പേർ ആറുമാസം മുതൽ ഒരുവർഷംവരെ ജോലിചെയ്യുന്നുണ്ട്. എന്നാൽ എ.ഐ യുഗത്തിൽ അത് ഒന്നോ രണ്ടോ ആഴ്ചമതി. നാളെ ഇതിലും മാറ്റമുണ്ടാകും.

ഇതാണ് സാങ്കേതികമുന്നേറ്റം. ഇതിനനുസരിച്ച് തൊഴിൽസാദ്ധ്യതകളും മാറുകയാണ്. മാറ്റങ്ങളിലൂടെയേ മുന്നേറ്റമുണ്ടാകൂ. ആ അവസരം കൃത്യസമയത്ത് ഉപയോഗപ്പെടുത്തുന്നതിലാണ് വിജയമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, KAUMUDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL