SignIn
Kerala Kaumudi Online
Sunday, 19 July 2026 3.35 AM IST

കേരളകൗമുദി ജനകീർത്തി പുരസ്കാരം: ആദ്യ പതിപ്പ് പുറത്തിറക്കി

കോട്ടയം: കേരളകൗമുദി കോട്ടയം യൂണിറ്റ് മികച്ച തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്ന ജനകീർത്തി പുരസ്കാരത്തിന്റെ ഭാഗമായി, കടുത്തുരുത്തി പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രത്യേക പതിപ്പ് മുഖ്യമന്ത്രി വി.ഡി.സതീശൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.റോയ് ജോർജ് വെട്ടിക്കത്തടത്തിന് നൽകി പ്രകാശനം ചെയ്തു. മന്ത്രി അഡ്വ.മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, ബ്യൂറോചീഫ് രാഹുൽ ചന്ദ്രശേഖർ, സീനിയർ മാനേജർ പി.ബി.ശ്രീജിത്, അസി.മാനേജർ അനിൽകുമാർ എന്നിവർ പങ്കെടുത്തു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള പുത്തൻ ചുവടുവയ്പ്പാണ് ജനകീർത്തി പുരസ്കാരത്തിലൂടെ കേരളകൗമുദി ഏറ്റെടുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAKAUMUDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA