
തൃശൂർ: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സ്ത്രീകൾക്കുനേരെയുള്ള അധിക്ഷേപങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാനും പരാതികളിൽ അടിയന്തരമായി കേസെടുക്കാനും സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി പൊലീസിന് നിർദ്ദേശം നൽകി. പൊലീസിന്റെ സൈബർ സെൽ കൂടുതൽ ശക്തമായി ഇടപെടേണ്ടതുണ്ട്. ഇത്തരം പരാതികളുള്ള സ്ത്രീകൾക്ക് ആവശ്യമായ നിയമസഹായങ്ങൾ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി വഴി ലഭ്യമാക്കും. തൃശൂർ ടൗൺഹാളിൽ നടത്തിയ വനിതാ കമ്മിഷന്റെ ജില്ലാതല അദാലത്തിൽ കമ്മിഷൻ അംഗം അഡ്വ.ഇന്ദിര രവീന്ദ്രനും പങ്കെടുത്തു. സിറ്റിംഗിൽ പരിഗണിച്ച 41പരാതികളിൽ ഏഴെണ്ണം തീർപ്പാക്കി. 5പരാതികളിൽ പൊലീസ്,വില്ലേജ് ഓഫീസ് എന്നിവിടങ്ങിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |