വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ മുരുക്കുംപാടം പടിഞ്ഞാറ് വ്യാപാരി വ്യവസായി ഓഫീസിന് സമീപത്തുനിന്ന് വടക്കോട്ടുള്ള കോൺക്രീറ്റ് റോഡും പരിസരവും ഒരു മാസമായി വെള്ളക്കെട്ടിൽ. റോഡ് വെള്ളത്തിലായതോടെ ഓട്ടോറിക്ഷയിലോ ടൂവീലറിലോ സഞ്ചരിക്കാനാവുന്നില്ല. സമീപത്തുള്ള തോട് പലരും കൈയേറുകയും മാലിന്യങ്ങൾ നിറയുകയും ചെയ്തതിനാൽ ഒഴുക്ക് തടസപ്പെട്ട നിലയിലാണ്. പരിസര പറമ്പുകളിൽ പുറമേ നിന്ന് കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നതിനാൽ വെള്ളം ഭൂമിക്കടിയിലേക്ക് താഴുന്നുമില്ല. ഇക്കാര്യങ്ങൾ പലതവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും രേഖമൂലം പരാതി നൽകുകയും ചെയ്‌തെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് അവഗണിക്കുകയാണ്. സമീപ പ്രദേശങ്ങളിൽ നിന്ന് താഴ്ന്നു കിടക്കുന്നതിനാൽ ആ ഭാഗത്തെ വെള്ളവും ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. തകർന്ന റോഡ് പുനർനിർമ്മിക്കണമെന്നും തോട് ക്ലീൻ ചെയ്യണമെന്നും കലുങ്ക് ഉയർത്തി വെള്ളം ഒഴുകാനുള്ള സാഹചര്യം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |