SignIn
Kerala Kaumudi Online
Friday, 24 July 2026 2.10 AM IST

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : മുഖ്യപ്രതി പിടിയിൽ

william

കോട്ടയം : കാനഡയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പെനിയേൽ വില്യം ജോർജിനെയാണ് തമിഴ്‌നാട്ടിലെ മേട്ടുപാളയത്തുള്ള വാടകവീട്ടിൽ നിന്ന് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. പനച്ചിക്കാട് ചോഴിയക്കാട് സ്വദേശിയായ ജെറിൻ മാത്യുവായിരുന്നു പരാതിക്കാരൻ. 2023 സെപ്തംബർ മുതൽ 2024 മേയ് വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി 5,37,500 രൂപയാണ് കൈപ്പറ്റിയത്. ജോലി ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും നൽകിയില്ല. തുടർന്ന് ചിങ്ങവനം പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ പ്രതി തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിൽ വാടകവീടുകൾ മാറിമാറി താമസിച്ച് ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം ചിങ്ങവനം സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആലപ്പുഴ സൗത്ത്, കോയിപ്രം, പത്തനംതിട്ട തുടങ്ങിയ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.

വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ
തട്ടിപ്പിനായി സാം, ജോഷി, വില്യം, വിമൽ തുടങ്ങിയ വ്യാജപേരുകളും,​ പതിനഞ്ചോളം മൊബൈൽ നമ്പറുകളും വിവിധ പേരുകളിലുള്ള ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും ഇയാൾ ഉപയോഗിച്ചിരുന്നു. സോഷ്യൽ മീഡിയയിലെ ജോലി പരസ്യങ്ങൾ കണ്ട് ബന്ധപ്പെടുന്നവരുമായി വാട്ട്‌സ്ആപ്പ് കാളുകൾ വഴിയായിരുന്നു ആശയവിനിമയം. പൊലീസ് നിരീക്ഷണത്തിൽപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ പതിവായി സ്വിച്ച് ഒഫ് ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY