
ചാലക്കുടി: മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്തതിനെ തുടർന്ന് ചായ്പ്പൻകുഴിയിൽ ഗവ. യു.പി സ്‌കൂളിന്റെ ക്ലാസ് മുറി തകർന്നുവീണു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സ്‌കൂളിന് അവധിയായിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഓപ്പൺ സ്റ്റേജായും ഉപയോഗിക്കുന്ന കോൺക്രീറ്റ് മുറിയാണ് ഇന്നലെ ഉച്ചയോടെ ഇടിഞ്ഞുവീണത്. രണ്ടു ദിവസം മുമ്പ് സ്‌കൂളിന്റെ മതിൽ പൊളിച്ചുനീക്കിയിരുന്നു. ഇതേത്തുടർന്നുള്ള മണ്ണിടിച്ചിലാണ് ക്ലാസ് മുറി തകർന്നുവീണത്. തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂൾ ബസിന്റെ ചില്ലുകളും തകർന്നിട്ടുണ്ട്. കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സുനന്ദ നാരായണനും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |