SignIn
Kerala Kaumudi Online
Thursday, 24 September 2026 1.56 AM IST

എടയപ്പുറത്തേയ്ക്ക് വരൂ താമരവസന്തം കാണാം...

thamara
എടയപ്പുറം ടൗൺഷിപ്പ് റോഡിലെ തടാകത്തിൽ വിരിഞ്ഞുനിൽക്കുന്ന താമരകൾ

ആലുവ: ആലുവ നഗരത്തോട് തൊട്ടുരുമി നിൽക്കുന്ന ഗ്രാമമാണ് എടയപ്പുറം. നഗരത്തോട് ചേർന്നുനിൽക്കുന്നതിനാൽ അതിന്റെ എല്ലാ വികസനവും എടയപ്പുറത്തുമുണ്ട്. ഒപ്പം ഗ്രാമീണ സൗന്ദര്യവും. നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായ എടയപ്പുറം ടൗൺഷിപ്പ് റോഡിൽ ഉച്ചവെയിൽ മങ്ങിയാൽ പിന്നെ സഞ്ചാരികളുടെ തിരക്കാണ്. ഏക്കർകണക്കിന് വിസ്തൃതിയുള്ള താമരക്കുളം, പഴമയുടെ പെരുമയുമായി നാടൻ തട്ടുകട, ഓലമേഞ്ഞ വിശ്രമകേന്ദ്രം, മുളയിലും അടയ്ക്കാമരത്തിലും നിർമ്മിച്ച വഴിയോര ഇരിപ്പിടങ്ങൾ എല്ലാം കൊണ്ടും സന്ധ്യമയങ്ങിയാൽ ടൗൺഷിപ്പ് റോഡ് ജെൻസി പറയുന്നത് പോലെ 'ഒന്നൊന്നര വൈബ് " ആണ്.

മൂന്ന് പതിറ്റാണ്ട് മുമ്പ് ചവർകാട് പാടശേഖരം മണ്ണിട്ട് നികത്തിയപ്പോൾ ഒഴിവാക്കിയ ഭാഗമാണ് നിലവിൽ തടാകമായത്. മണ്ണടിച്ചപ്പോൾ നഗരവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ നിർമ്മിച്ച റോഡിനോട് ചേർന്നാണ് തടാകം. വെള്ളത്തിൽ താമരകൾ വിരിഞ്ഞുനിൽക്കുന്നത് ഹരം പകരുന്ന കാഴ്ചയാണ്. നാട്ടുകാർ മാത്രമല്ല, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് നിത്യേന ടൗൺഷിപ്പ് റോഡിലേക്ക് എത്തുന്നത്. കുടുംബസമ്മേതമാണ് പലരും എത്തുന്നത്. ചായയും കടികളും അടക്കം സഞ്ചാരികൾക്ക് പ്രിയപ്പെട്ട എല്ലാ വിഭവങ്ങളും ഇവിടെയുണ്ട്. ഗായകരാണെങ്കിൽ ചായയും കുടിച്ച് കരോക്കെയിൽ പാട്ടുംപാടി മടങ്ങാം. ഊഞ്ഞാൽ ആടണമെങ്കിൽ അതുമാകാം. ഒരേസമയം ഫുട്ബാളും ക്രിക്കറ്റും ഷട്ടിലുമെല്ലാം കളിക്കാനും ഇവിടെ സൗകര്യമുണ്ട്.

നാട്ടിലെ കുറച്ച് ചെറുപ്പക്കാർ ശ്രമദാനമായി ഒരുക്കിയ ഇരിപ്പിടങ്ങളാണ് ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ടൗൺഷിപ്പ് റോഡിനെ മാറ്റിയത്. എടയപ്പുറം ഫുട്ബാൾ ലീഗും നടക്കാൻ പോകുകയാണ്. കഴിഞ്ഞയാഴ്ച കളിക്കാരുടെ ലേലംവിളി നടന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL