
ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റേതാണ് നടപടി. പ്രതികൾ പ്രായപൂർത്തിയാകാത്തവരാണെന്നും ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ പരിരക്ഷ അർഹിക്കുന്നവരാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം തള്ളിയാണിത്.
13കാരി ഉൾപ്പെടെ മുഴുവൻ പ്രതികളും മൈനറായ കൊലക്കേസ് അപൂർവത്തിൽ അപൂർവമാണെന്ന് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളിൽ കോടതിയെ ബോദ്ധ്യപ്പെടുത്തിയിരുന്നു. കുട്ടികളെ ലോക്കപ്പിലും ജയിലിലും പാർപ്പിക്കരുതെന്നുമാത്രമേ ജുവനൈൽ ജസ്റ്റിസ് ആക്ട് നിർദേശിക്കുന്നുള്ളൂ. പൊലീസ് കസ്റ്റഡിയെപ്പറ്റി പ്രത്യേകം വ്യവസ്ഥയില്ലാത്തതിനാൽ ഭാരതീയ ന്യായസംഹിതയിലെ വ്യവസ്ഥകൾ പ്രകാരം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
കസ്റ്റഡി സമയപരിധിയുൾപ്പെടെ രഹസ്യമാക്കിയ ബോർഡ് തെളിവെടുപ്പ് പൂർണമായും രഹസ്യസ്വഭാവത്തിലുള്ളതായിരിക്കണമെന്ന് കർശന നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |