SignIn
Kerala Kaumudi Online
Friday, 23 October 2026 2.52 AM IST

മാതമംഗലം മനോഹരം പദ്ധതി ഉദ്ഘാടനം

matha
ജൈവവൈവിദ്ധ്യ പരിപാലന കർമ്മ പദ്ധതി പ്രകാശനം ടി.ഐ മധുസൂദനൻ എം.എൽ.എ നിർവ്വഹിക്കുന്നു

മാതമംഗലം: എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രാദേശികതല ജൈവവൈവിദ്ധ്യ പരിപാലന കർമ്മ പദ്ധതി പ്രകാശനവും മാതമംഗലം മനോഹരം പദ്ധതിയുടെ ഉദ്ഘാടനവും ടി.ഐ മധുസൂദനൻ എം.എൽ.എ നിർവ്വഹിച്ചു. ജൈവ വൈവിദ്ധ്യ പരിപാലന സമിതി ജില്ലാ കോ ഓഡിനേറ്റർ എ. സുഹദ പദ്ധതി പുസ്തകം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ്, ജില്ലാ പഞ്ചായത്ത് അംഗം ടി. തമ്പാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.കെ കരുണാകരൻ, കെ. സരിത, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി രമേശൻ, സെക്രട്ടറി ഇൻ ചാർജ് ജോസ് തോമസ്, റോട്ടറി ഗവർണർ ഡോ. സന്തോഷ് ശ്രീധർ തുടങ്ങിയവർ സംസാരിച്ചു. റോട്ടറി ക്ലബ് പിലാത്തറയുടെ മുഖ്യ സഹകരണത്തോടെയും സ്‌പോൺസർഷിപ്പിലൂടെയും പൂച്ചെടികൾ പട്ടണത്തിൽ സ്ഥാപിച്ചാണ് സൗന്ദര്യവത്കരണം നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEAUTIFUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL