SignIn
Kerala Kaumudi Online
Friday, 23 October 2026 5.25 AM IST

ഇടിമിന്നലിൽ വീടിന്റെ മേൽക്കൂര തകർന്നു

jkhjkh

മുഹമ്മ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടി മിന്നലിൽ വീടിന്റെ മേൽക്കൂര ഭാഗികമായും സീലിംഗ് പൂർണമായും തകർന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ മറ്റത്തിൽ വെളി സജിതകുമാരി (സരിത) യുടെ വീടിനാണ് നാശനഷ്ടമുണ്ടായത്. ബുധനാഴ്ച രാത്രി 9.30 ഓടെ ഉണ്ടായ ശക്തമായ ഇടിമിന്നലിലായിരുന്നു അപകടം. അപകട സമയത്തിന് തൊട്ടുമുമ്പ് ആറുവയസുകാരനായ ചെറുമകനെ ഹാളിൽ നിന്ന് മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. ഫാൻ, ടി.വി എന്നീ ഉപകരണങ്ങളും തകർന്നു. വാർഡ്‌ മെമ്പർ കെ.പി.ഉല്ലാസ്, പഞ്ചായത്ത് പ്രസിഡന്റ് ദിപ്തി അജയകുമാർ, കോമളപുരം വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തി വിവരങ്ങളാരാഞ്ഞു. നാൽപ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL