തളിപ്പറമ്പ്: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാരുടെ കുടുംബ സംഗമം തളിപ്പറമ്പ് വ്യാപാര ഭവനിൽ നടന്നു. കണ്ണൂർ മുൻ മേയർ അഡ്വ. ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. തപാൽ സംവിധാനം രാജ്യത്ത് നാനാത്വത്തിൽ ഏകത്വം പ്രദാനം ചെയ്യുന്നതിന് സുപ്രധാന പങ്ക് വഹിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ കോ-ഓർഡിനേഷൻ ചെയർമാൻ വി.പി. ചന്ദ്രപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംവിധായകനും നാടകകൃത്തുമായ പപ്പൻ മുറിയാത്തോട് മുഖ്യാതിഥിയായി. സംസ്ഥാന കൺവീനർ കെ.വി. സുധീർ കുമാർ, ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, പി.വി. രാമകൃഷ്ണൻ, ദിനു മൊട്ടമ്മൽ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. പ്രേമദാസൻ, വനിത കൺവീനർ കെ. സുമ എന്നിവർ പ്രസംഗിച്ചു. സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |