
മുഹമ്മ: മദ്രസ വിദ്യാർത്ഥികളുടെ ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങൾ 'മുസാബഖക്ക് ' ജംഇയ്യത്തുൽ മുഅല്ലിമീൻ മണ്ണഞ്ചേരി റെയ്ഞ്ചിൽ നടന്നു. ഉദ്ഘാടന സമ്മേളനത്തിൽ സി.എ. സക്കീർ ഹുസൈൻ അൽ അസ്ഹരി അധ്യക്ഷനായി. പൂക്കുഞ്ഞികോയ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. സമസ്ത മേഖല പ്രസിഡന്റ് സയ്യിദ് ത്വാഹ ജിഫ്രി തങ്ങൾ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. എ. മാഹീൻ അബൂബക്കർ ഫൈസി കാക്കാഴം സ്വാഗതം പറഞ്ഞു. മണ്ണഞ്ചേരി റെയ്ഞ്ചിലെ പതിനേഴ് മദ്റസകളിലെ അഞ്ഞൂറിൽപ്പരം പ്രതിഭകളാണ് 35 മത്സര ഇനങ്ങളിലായി പങ്കെടുത്തത്. മൂന്ന് വേദികളിലായാണ് മത്സരങ്ങൾ നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |