ഇരിട്ടി: കേരളത്തിൽ 61 ഡാമുകൾക്ക് ഇരുകരകളിലും 120 മീറ്റർ ദൂരം ബഫർ സോണായി പ്രഖ്യാപിച്ചത് പുനഃപരിശോധിക്കണമെന്ന് സി.പി.ഐ ഇരിട്ടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പഴശ്ശി ജലസേചന പദ്ധതിക്ക് ചുറ്റിമുള്ള സ്വന്തം സ്ഥലത്ത് ജനങ്ങൾ നിർമ്മിച്ചുവരുന്നതും ഭാവിയിൽ നിർമ്മിക്കാനിരിക്കുന്നതുമായ വീടുകൾക്ക് ബഫർ സോൺ ഭീഷണിയായിട്ടുണ്ട്. ഇരിട്ടി വിശ്വശ്രീ കലാക്ഷേത്രം ഹാളിൽ നടന്ന സമ്മേളനം ഷിജിത് വായന്നൂർ ഉദ്ഘാടനം ചെയ്തു. സി. രാജൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പായം ബാബുരാജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൻ.വി രവീന്ദ്രൻ, ചാവശ്ശേരി ലോക്കൽ സെക്രട്ടറി കെ.പി പദ്മനാഭൻ, ഡോ. ജി. ശിവരാമകൃഷ്ണൻ, ബെന്നി പാലക്കൽ, ഇ. രവി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയായി ഡോ. ജി. ശിവരാമകൃഷ്ണനെയും അസിസ്റ്റന്റ് സെക്രട്ടറിയായി സി. രാജനെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |