പയ്യന്നൂർ: പി. പ്രേമചന്ദ്രൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'പൊതുവിദ്യാഭ്യാസത്തിന്റെ ഭാവി' എന്ന പുസ്തകത്തിന്റെ പ്രകാശനവും സെമിനാറും പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടന്നു. പുസ്തകപ്രകാശനം ഡോ. പി. പവിത്രൻ നിർവ്വഹിച്ചു. ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ സി.വി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അദ്ധ്യക്ഷനായി. എഴുത്തുകാരിയും ചിത്രകാരിയുമായ പി.കെ ഭാഗ്യലക്ഷ്മി പുസ്തകം ഏറ്റുവാങ്ങി. കെ.വി മണികണ്ഠദാസ് പുസ്തകം പരിചയപ്പെടുത്തി.
വിദ്യാഭ്യാസസെമിനാർ നിരൂപകൻ ഡോ. ഇ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. പി.കെ. തിലക്, ഡോ. നിനിത കണിച്ചേരി, കെ.ടി. ദിനേശ്, ഡോ. എം. ബാലൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. ഡോ. എം.ആർ. മഹേഷ് സ്വാഗതവും കെ.പി രവീന്ദ്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |