SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

യാത്രയയപ്പും പുസ്തക പ്രകാശനവും

book

പയ്യന്നൂർ: പെരുമ്പ ജി.എം.യു.പി സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ സി.എം വിനയചന്ദ്രനുള്ള യാത്രയയപ്പും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കവിതാ സമാഹാരമായ "ഒരു വാക്യം വഴി കാട്ടുന്നു" എന്ന പുസ്തകത്തിന്റെ പ്രകാശനവും എഴുത്തുകാരൻ അംബിക സുതൻ മാങ്ങാട് നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പി. ശ്യാമള പുസ്തകം ഏറ്റുവാങ്ങി. സംഘാടക സമിതി ചെയർമാൻ വി.കെ.പി ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. വി. പ്രമോദ് മാസ്റ്റർ, നഗരസഭാംഗങ്ങളായ കെ.വി മനോജ്കുമാർ, എൻ.വി രാജൻ, കെ സവിത, മദർ പി.ടി.എ പ്രസിഡന്റ് സജിത കലേഷ്, സി.എം വിനയചന്ദ്രൻ സംസാരിച്ചു. എസ്.എം.സി ചെയർമാൻ വി.ടി രഞ്ജിത്ത് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. ദിബേഷ് നന്ദിയും പറഞ്ഞു. കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL