തളിപ്പറമ്പ്: ബ്ലോക്ക് പഞ്ചാത്തിന്റെ നേതൃത്വത്തിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ പെടുന്ന കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും ലൈബ്രറികൾ ശക്തിപ്പെടുത്തുന്നതിനുമായി അക്ഷരോന്നതി പദ്ധതിയിലൂടെ സമാഹരിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് നിർവ്വഹിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്തിൽപ്പെട്ട കാവുംകുടി ഉന്നതിയിലെ വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.എ റഹിം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി കെ.പി ശശിധരൻ പദ്ധതി വിശദീകരണം നടത്തി.
എക്സ്റ്റൻഷൻ ഓഫീസർ എം.കെ അബ്ദുൾ ലത്തീഫ്, ആലക്കോട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൻ സജിനി എന്നിവർ പ്രസംഗിച്ചു. വായനവാരാചരണത്തിന്റെ ഭാഗമായി വരുംദിവസങ്ങളിലും പുസ്തകവിതരണം നടത്തും. എൻ.എം.എസ്.എസ് സ്‌കോളർഷിപ്പ് ലഭിച്ച കണിയഞ്ചാൽ ഗവൺമെന്റ് ഹൈസ്‌കൂളിലെ ആവന്തിക സുബോദറിനെ ഉപഹാരം നല്കി ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |