SignIn
Kerala Kaumudi Online
Friday, 26 June 2026 4.20 AM IST

സംസ്ഥാന അണ്ടർ 15 ചെസ് ചാമ്പ്യൻഷിപ്പ്

chess

കാഞ്ഞങ്ങാട്: സംസ്ഥാന അണ്ടർ 15 ചെസ് ചാമ്പ്യൻഷിപ്പ് 27,28 തിയതികളിൽ നെഹ്റു കോളേജിൽ നടക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 112 താരങ്ങൾ പങ്കെടുക്കും. 27ന് രാവിലെ 9 മണിക്ക് നിലേശ്വരം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും നെഹ്റു കോളേജ് പ്രിൻസിപ്പാൾ ഡോ.പി.വി.റീജ മുഖ്യാതിഥിയാകും. പ്രൊഫ.എം.കെ. സുധീഷ് പ്രസംഗിക്കും..ഏഴു റൗണ്ട് മത്സരങ്ങൾ രണ്ടു ദിവസങ്ങളിലായി നടക്കും. 28ന് വൈകുന്നേരം 4വി സ്പോർട്ട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പ്രൊഫ.പി.രഘുനാഥ് സമ്മാനദാനം നിർവഹിക്കും. കെ.രാമനാഥൻ മുഖ്യാതിഥിയാകും. ദേശീയ ചെസ് താരങ്ങളായ നിതിൻബാബു, ജെ.ആർ.സാൻവി , എന്നിവരെ അനുമോദിക്കും. മുതിർന്ന ചെസ് താരങ്ങളായ പി.ശ്രീരാമൻ നമ്പൂതിരി, കെ.രാജൻ എന്നിവരെ ആദരിക്കും. വാർത്താ സമ്മേളനത്തിൽ ചെയർമാൻ പി.ശ്രീധരൻ ചൂട്ടക്കാട് കൺവീനർ സി എം.ബൈജു , വി.എൻ.രാജേഷ്, പി.വി.നിഷ എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL