
കാഞ്ഞങ്ങാട് വെള്ളിക്കോത്ത് വാദ്യ കലാവേദിയുടെ നേതൃത്വത്തിൽ നടന്ന ചെണ്ട പരിശീലനത്തിൽ ഒരു വർഷത്തെ പഠനത്തിനുശേഷം താള വാദ്യത്തിൽ അറിവ് നേടിയ 11 കലാകാരന്മാർ പടിക്കൽ ക്ഷേത്രം തിരുസന്നിധിയിൽ അരങ്ങേറ്റം കുറിച്ചു. പ്രശസ്ത മേളവിദഗ്ധൻ മഡിയൻ രാധാകൃഷ്ണ മാരാരുടെ ശിക്ഷണത്തിൽ
അർജുൻ, ധീരവ് വിജയൻ, ജഗന്നാഥ്, സച്ചിൻ കൃഷ്ണ, ശ്രീ ശിവ്, ആദിദേവ് രമേശ്, അമർനാഥ്, വിഘ്നേഷ് ,നികേഷ്, അമൻദാസ് സുദേവ്, അക്ഷയ് ദേവ് തുടങ്ങിയ ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചത്.മഡിയൻ ശ്രീധര മാരാർ, ചെറുവത്തൂർ വിനോദ് മാരാർ, മഡിയൻ ഗോപകുമാർ മാരാർ,സിദ്ധാർത്ഥ് മാവുങ്കാൽ, വിവേക് കണ്ണൻ, രാഹുൽ കണ്ണൻ, അഭിരാം, പ്രണവ് മടിക്കൈ, സതീഷ് മടിക്കൈ, നീലേശ്വരം പ്രസാദ്, നിവേദ് വെള്ളിക്കോത്ത്, ശ്രീരാഗ് കാഞ്ഞങ്ങാട്, ജയൻ ലാലൂർ, ഭുവൻദാസ് എന്നിവരും മേളത്തിൽ അണിനിരന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |