SignIn
Kerala Kaumudi Online
Saturday, 18 July 2026 3.47 AM IST

അവിടെ നാളെ ഫൈനൽ ; ഇവിടെ ഇന്നേ ആവേശം

kannur

കണ്ണൂർ: ലോകത്ത് തന്നെ ഏറ്റവും ആരാധകരുള്ള അർജന്റീനയും ലയണൽ മെസിയും ലോകകപ്പ് ഫൈനലിൽ നാളെ യൂറോപ്യൻ വമ്പൻമാരായ സ്പെയിനിനെ എതിരിടുമ്പോൾ ആവേശം അതിന്റെ ഉച്ചസ്ഥായിയിലാണ്. ഗ്രാമ,​നഗരവ്യത്യാസമെന്യേ കളി കാണാനുള്ള ഒരുക്കത്തിലാണ്.

നാടെങ്ങും അർജന്റീന താരങ്ങൾ അണിനിരന്ന ഫ്ളക്സുകളും കട്ടൗട്ടുകളും തലയുയർത്തി നിൽക്കുകയാണ്. ബ്രസീൽ, ഫ്രാൻസ്, പോർച്ചുഗൽ, ഇംഗ്ലണ്ട് ടീമുകൾ പുറത്തായതോടെ അവരുടെ ഫ്ളക്സുക്കളല്ലാം തെരുവുകളിൽ നിന്ന് അപ്രത്യക്ഷമായി.

രാത്രി പന്ത്രണ്ട് മണി കഴിഞ്ഞുള്ള കളിയായതിനാൽ നാട്ടിലെ ഹോട്ടലുകളും ഞായറാഴ്ച വൈകിയും പ്രവർത്തിക്കും. നഗരത്തിലുടനീളം സുരക്ഷയും ശക്തമാക്കും. അർജന്റീന കപ്പിൽ മുത്തമിട്ടാൽ പടക്ക കടകൾക്കും നേട്ടമുണ്ടാകും. അർജന്റീനയുടെ ജേഴ്സികൾക്ക് ഇപ്പോഴും പിടിവലിയാണ്.

ബിഗ് സ്ക്രീനുകൾ ഒരുങ്ങി

ഞായർ രാത്രി നടക്കുന്ന ഫൈനൽ കാണാൻ വലിയ ഒരുക്കങ്ങളാണ് നാട്ടിലെ വിവിധ ക്ലബ്ബുകളും അസോസിയേഷനുകളും വായനശാലകളും തദ്ദേശ സ്ഥപനങ്ങളും സന്നദ്ധ സംഘടനകളും ഒരുക്കിയിട്ടുള്ളത്.

ഫൈനലിൽ എത്തിയ സ്പെയിനിന് മോശമല്ലാത്ത ആരാധകർ ഉണ്ട്. അർജന്റീന ഫൈനലിൽ എത്തിയത് കൂടുതൽ ആവേശമാക്കിയിട്ടുണ്ട്. അർജന്റീന തുടർച്ചയായി രണ്ടാമതും കപ്പിൽ മുത്തമിടില്ലെന്നാണ് ബ്രസീൽ,പോർച്ചുഗൽ, ഇംഗ്ലണ്ട്, ആരാധകർ പറയുന്നത്.

ജില്ലയിലെ മലയോര മേഖലയിലും ബിഗ് സ്ക്രീൻ ഒരുക്കിയിട്ടുണ്ട്. ശ്രീകണ്ഠപുരം സി എച്ച് നഗറിൽ ഒരു മാസത്തേക്കാണ് ബിഗ് സ്ക്രീൻ സൗകര്യം ഒരുക്കിയത്. ബിഗ് സ്ക്രീനുകൾ ഒരുക്കാൻ ഭാരിച്ച ചിലവാണ് ക്ലബുകൾക്കുണ്ടായത്. കസേര,പന്തൽ, സൗണ്ട് എന്നിവയ്ക്കായി 30000 രൂപ മുതൽ ൽ 50000 രൂപ വരെ ചിലവ് വരും. നാട്ടിൽ നിന്നും ലഭിക്കുന്ന സംഭാവനയാണ് ആശ്രയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL