SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

ദേശീയ നേത്രദാന പക്ഷാചരണം

nerhra
നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം മീനാകുമാരി നിർവഹിക്കുന്നു

കാഞ്ഞങ്ങാട്: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും ചെറുവത്തൂർ വി.വി മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം മീനാകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വി.എം.ഒ ഡോ. അജയ് രാജൻ ദിനാചരണ സന്ദേശം നൽകി. ഡോ. ധന്യ ദയാനന്ദ് നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. സറീന സലാം, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ. പൂമണി, ശശിധരൻ പെരിങ്ങേത്ത്, ശാന്ത കന്യാട്ടിൽ, അബ്ദുൾ ലത്തീഫ് മഠത്തിൽ, ഒ.ഇ അജിതകുമാരി സംസാരിച്ചു. ചെറുവത്തൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി.ഇ രാജ്മോഹൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ പി.വി മഹേഷ് കുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, EYE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL