SignIn
Kerala Kaumudi Online
Tuesday, 13 October 2026 8.57 AM IST

വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി; ഇരുവരും ലഹരിക്കേസിലെ പ്രതികൾ

roshni
റോഷ്‌നി സാവിയോ, റുബൈദ പി കെ

കണ്ണൂർ: വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി. കണ്ണൂർ വനിതാ ജയിലിലെ തടവുകാരായ റോഷ്‌നി സാവിയോ (34) , റുബൈദ പി കെ (34) എന്നിവരിൽ നിന്നാണ് ലഹരി പിടികൂടിയത്. ഇരുവരും എംഡിഎംഎ വില്പന കേസിലെ പ്രതികളാണ്.

റോഷ്‌നി ആറുദിവസം മുൻപാണ് ജയിലിലെത്തിയത്, റുബൈദ രണ്ട് ദിവസം മുൻപും. 0.31 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. തടവറയിൽ ഒരു ഗ്ളാസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് കണ്ടെത്തിയത്. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലായിരുന്നു ലഹരി പിടികൂടിയത്. തുടർന്ന് ടൗൺ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസം കൂട്ടുപ്പുഴ ചെക്ക്‌പോസ്റ്റിൽ വച്ച് 194 ഗ്രാം എംഡിഎംഎയുമായി രണ്ട് ഉളിക്കൽ സ്വദേശികൾ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരി കൈമാറിയത് റോഷ്‌നിയാണെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് തൃശൂരിൽ നിന്ന് റോഷ്‌നി പിടിയിലാവുകയായിരുന്നു. റോഷ്‌നി പോക്‌സോ കേസിലും പ്രതിയാണ്. സാബിറ എന്നാണ് യഥാർത്ഥ പേര്. പോക്‌സോ കേസിന് പിന്നാലെ ഒളിവിലായിരുന്നു. അന്താരാഷ്‌ട്ര ലഹരി മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടെന്ന വിവരവുമുണ്ട്.

ന്യൂമാഹിയിൽ നിന്നാണ് റുബൈദ പിടിയിലായത്. റുബൈദയും സുഹൃത്തും വാടക വീട് കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിവരികയായിരുന്നു. 16 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതിയാണ്.

English Summary

Authorities at Kannur Women's Jail seized 0.31 grams of MDMA from inmates Roshni Savio and Rubina PK, both 34. The drug was found hidden in a glass during a staff inspection. Both women are already accused in MDMA sales cases. Police were informed, and they were taken into custody for the new drug discovery within the prison premises.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR CENTRAL JAIL, MDMA CASE, JAIL MDMA, JAIL DRUGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY