കണ്ണൂർ: കൈരളി ബുക്സ് പ്രസിദ്ധീകരിച്ച മനഃശാസ്ത്രജ്ഞൻ ഡോ. ഉമർ ഫാറൂഖ് എസ്.എൽ.പിയുടെ ഒൻപതാമത്തെ പുസ്തകമായ 'മക്കളെ ചേർത്തുപിടിക്കാം' പ്രകാശനം ചെയ്തു. നിത്യജീവിതത്തിലെ പ്രശ്നങ്ങളെ നേരിടുന്നതിനുള്ള മാർഗങ്ങൾ പ്രതിപാദിക്കുന്ന പുസ്തകമാണിത്. കണ്ണൂർ ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് സാഹിത്യകാരൻ രാധാകൃഷ്ണൻ പട്ടാന്നൂരിനു നൽകി പ്രകാശനം ചെയ്തു. മാധവറാവുസിന്ധ്യ ആശുപത്രി ചെയർമാൻ കെ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ മുസാഫിർ പുസ്തക പരിചയം നടത്തി. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ എം.പി ഹസ്സൻകുഞ്ഞി, മുൻ സി.ഡബ്ല്യു.സി ആൻഡ് ജെ.ജെ.ബി അംഗം പി.സി വിജയരാജൻ, ഇ.കെ ഹമീദ്, മുൻ നഗരസഭാ ചെയർപേഴ്സൺ റോഷ്നി ഖാലിദ്, മുൻ സഫ ചെയർമാൻ എസ്.എൽ.പി അബ്ദുൽ നാസർ, ജിനു ജോൺ സംസാരിച്ചു. കൈരളി ബുക്സ് എം.ഡി ഒ. അശോക് കുമാർ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |