പാണത്തൂർ: കേരള വനം - വന്യജീവി വകുപ്പിന്റെയും റാണിപുരം വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ ലോക ടൂറിസം ദിനാചരണവും ഇക്കോ ടൂറിസം വികസന സെമിനാറും റാണിപുരത്ത് നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, റാണിപുരം ഇക്കോ ടൂറിസം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയം അവതരിപ്പിച്ചു. പനത്തടി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ ജെയിംസ്, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ബി. സുരേഷ്, പനത്തടി സെക്ഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) എം.പി രാജു, സമിതി സെക്രട്ടറി എ.കെ ശിഹാബുദ്ദീൻ, ട്രഷറർ എം.കെ സുരേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |