SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.34 AM IST

സ്വരസംഗമം അനുസ്മരണം

music
'സ്വരസംഗമം 2026' മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: മ്യൂസീഷ്യൻസ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാവഗായകൻ പി. ജയചന്ദ്രനെയും ഗാനകോകിലം എസ്. ജാനകിയമ്മയെയും അനുസ്മരിച്ച് 'സ്വരസംഗമം 2026' എന്ന പേരിൽ ലൈവ് ഓർക്കസ്ട്രാ ഗാനമേള സംഘടിപ്പിച്ചു. മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. സംഘടനയിലെ 42ലേറെ പ്രൊഫഷണൽ കലാകാരന്മാർ അണിനിരന്ന ലൈവ് ഗാനമേളയിൽ പി. ജയചന്ദ്രന്റെയും എസ്. ജാനകിയമ്മയുടെയും അനശ്വര ഗാനങ്ങൾ അവതരിപ്പിച്ചു. സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. നിത്യപ്രകാശ്, ബാബു ശിവപാൽ, സി.ആർ മനോജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജോബി ജോസഫ് സ്വാഗതവും മനോജ് എം. പീറ്റർ നന്ദിയും പറഞ്ഞു. പി. ജയചന്ദ്രന്റെയും എസ്. ജാനകിയമ്മയുടെയും ഒട്ടേറെ അനശ്വര ഗാനങ്ങൾ സംഗീതപ്രേമികൾക്ക് മുന്നിൽ പുനരാവിഷ്‌കരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MUSIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL