SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.10 AM IST

'ടൂറിസം ഹൊറൈസൺസ്' ജേണൽ പ്രകാശനം

tourism
'ടൂറിസം ഹൊറൈസൺസ്' എന്ന ഗവേഷണ മാഗസിൻ എം.സി.സി.ഐ.ടി പ്രസിഡന്റ് സജിത് നാരായണൻ പ്രകാശനം ചെയ്യുന്നു

മാഹി: മാഹി കോഓപ്പറേറ്റീവ് കോളേജ് ടൂറിസം ഡിപ്പാർട്ട്‌മെന്റും ട്രാവലോഫിന ടൂറിസം ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച 'ടൂറിസം ഫിയെസ്റ്റ' ആഘോഷങ്ങൾ സമാപിച്ചു. അക്കാഡമിക് മികവോടെ ടൂറിസം വിദ്യാർത്ഥികൾ തയ്യാറാക്കിയ 'ടൂറിസം ഹൊറൈസൺസ്' എന്ന ഗവേഷണ മാഗസിന്റെ പ്രകാശനം ആദ്യപ്രതി എം.സി.സി.ഐ.ടി പ്രസിഡന്റ് സജിത് നാരായണനിൽ നിന്നും അദ്ധ്യക്ഷത വഹിച്ച കോളേജ് പ്രിൻസിപ്പാൾ ഡോ. സി.ജി ലക്ഷ്മിദേവി ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. ടൂറിസം വാരാഘോഷങ്ങളുടെ ഭാഗമായി നടന്ന മത്സരങ്ങളിലെ മികച്ച ഗവേഷണ പ്രബന്ധത്തിനും മികച്ച അവതരണത്തിനുമുള്ള പുരസ്‌കാരങ്ങൾ ജേതാക്കൾക്ക് കൈമാറി. സമാപന സമ്മേളനത്തിൽ എം.കെ. ശ്രീജേഷ് മുഖ്യപ്രഭാഷണം നടത്തി. കെ. ശ്രീധരൻ, പി.പി ആശാലത, കോളേജ് സ്റ്റാഫ് സെക്രട്ടറി ടി.വി രജീഷ് സംസാരിച്ചു. ട്രാവലോഫിന കോഓർഡിനേറ്റർ സച്ചിൻ സജീവൻ സ്വാഗതവും ടൂറിസം വകുപ്പ് മേധാവി വി. ഭവിഷ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL