SignIn
Kerala Kaumudi Online
Friday, 09 October 2026 2.03 AM IST

ടൂറിസത്തിന് വ്യവസായ പദവി ഉടൻ: മന്ത്രി പി.സി.വിഷ്ണുനാഥ്‌

1

നിലമ്പൂർ:വിനോദസഞ്ചാരമേഖല ദീർഘകാലമായി ആവശ്യപ്പെടുന്ന വ്യവസായപദവി നൽകുന്നതിനുള്ള കരട് മന്ത്രിസഭയുടെ അന്തിമ പരിഗണനയിലാണെന്ന് ടൂറിസംമന്ത്രി പി.സി.വിഷ്ണുനാഥ്.

കേരളകൗമുദിയും ഡ്രീം മർച്ചന്റ് ഫിലിം പ്രൊഡക്ഷൻ കമ്പനിയും സംയുക്തമായി നിലമ്പൂർ ടീക്ക് ടൗണിൽ സംഘടിപ്പിച്ച 'ഡെസ്റ്റിനേഷൻ

സമ്മിറ്റ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മന്ത്രിസഭയുടെ അന്തിമഅംഗീകാരം ലഭിക്കുന്നതോടെ വിനോദസഞ്ചാരമേഖലയിൽ പുതിയ നിക്ഷേപങ്ങൾ നടത്തുന്നവർക്ക് വലിയ സാമ്പത്തിക-നികുതി ആനുകൂല്യങ്ങൾ ലഭ്യമാകും. ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് വരുംവർഷങ്ങളിൽ വൻ തൊഴിലവസരങ്ങളുണ്ടാകും. ടൂറിസം വരുമാനവും സഞ്ചാരികളുടെ എണ്ണവും ഇരട്ടിയാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ടൂറിസത്തിന്റെ ഭാവി മലബാറിനെ കേന്ദ്രീകരിച്ചായിരിക്കും. ഇതിനായി കേരള ട്രാവൽ മാർട്ടിന് പുറമെ ഇടവിട്ടുള്ള വർഷങ്ങളിൽ 'മലബാർ ട്രാവൽ മാർട്ട്' സംഘടിപ്പിക്കും.

വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളെ ഉൾപ്പെടുത്തി 'ബ്രാൻഡ് വയനാട്' പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ വിപുലമായ പ്രചാരണാർത്ഥം നവംബർ അവസാനമോ ഡിസംബർ ആദ്യമോ ഡൽഹിയിൽ ബിസിനസ് മേള സംഘടിപ്പിക്കും. സാമൂഹിക നവോത്ഥാനമൂല്യങ്ങളും ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും മുറുകെപ്പിടിച്ച് പ്രവർത്തിക്കുന്ന മാദ്ധ്യമസ്ഥാപനമാണ് കേരളകൗമുദി. ഡെസ്റ്റിനേഷൻ സമ്മിറ്റിനായി നിലമ്പൂരിനെ തിരഞ്ഞെടുത്തത് അഭിനന്ദനാർഹമായ ദീർഘവീക്ഷണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളകൗമുദി യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി അദ്ധ്യക്ഷനായി. വി.എസ്.ജോയ് എം.എൽ.എ മുഖ്യാതിഥിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA