
തിരുവനന്തപുരം: വിഴിഞ്ഞം, കൊച്ചി തുറമുഖം എന്നിവയെ കോർത്തിണക്കി ക്രൂസ് ടൂറിസം കേന്ദ്രങ്ങളും രാജ്യാന്തര ടൂറിസം സർക്യൂട്ടുകളും വികസിപ്പിക്കുന്നത് സജീവ പരിഗണനയിലാണെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ് നിയമസഭയിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി വിഴിഞ്ഞത്ത് ഇമിഗ്രേഷൻ കസ്റ്റംസ് സൗകര്യങ്ങൾ, ക്രൂസ് ടെർമിനൽ, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററുകൾ, വിസിറ്റർ സർവീസുകൾ എന്നിവ ഒരുക്കും. തുറമുഖങ്ങളിലെത്തുന്ന അന്താരാഷ്ട്ര സഞ്ചാരികൾക്കായി പൈതൃക-ബാക്ക് വാട്ടർ കേന്ദ്രങ്ങളിലേക്ക് പ്രാദേശിക ഡേ-ടൂറുകളും പ്രത്യേക ഹെറിറ്റേജ് യാത്രകളും സംഘടിപ്പിക്കും. ഡെസ്റ്റിനേഷനുകൾ പരിപാലിക്കുന്നതിന് ഗ്രീൻ മാർഷൽ എന്ന പേരിൽ ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |