SignIn
Kerala Kaumudi Online
Saturday, 03 October 2026 2.09 AM IST

ഇരിട്ടിയിൽ മെഗാ ക്ലിനിംഗ് ഡ്രൈവ്

mega
മെഗാ ക്ലിനിംഗ് ഡ്രൈവ് ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

ഇരിട്ടി: ഒരു മാസം നീണ്ടുനിൽക്കുന്ന സ്വച്ഛത ഹി സേവ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി പയഞ്ചേരിമുക്ക്

മുതൽ ഇരിട്ടി പാലം വരെയുള്ള നഗര കേന്ദ്രം ബഹുജന പങ്കാളിത്തത്തോടെ മെഗാ ക്ലിനിംഗ് ഡ്രൈവ് നടത്തി ശുചീകരിച്ചു. പഴയ സ്റ്റാൻഡിൽ നഗരസഭ ചെയർപേഴ്സൺ വി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ. സോയ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എൻ.കെ അലി അഷ്ക്കർ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ റഷീദ്, ആർ.കെ ഷൈജു, കെ. രാജൻ, ധനിഷ, ജിഷ, ക്ലീൻ സിറ്റി മാനേജർ ഇൻചാർജ് പി.എം ഷാജി എന്നിവർ സംസാരിച്ചു. ഇരിട്ടി ഹയർ സെക്കൻഡറി സ്ക്കൂളിലെ എൻ.എസ്.എസ് ട്രൂപ്പ് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജനപ്രതിനിധികൾ, വ്യാപാരികൾ, ഹരിതസേന അംഗങ്ങൾ, ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കാളികളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CLEAN KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL