SignIn
Kerala Kaumudi Online
Saturday, 03 October 2026 2.09 AM IST

സ്തനാർബുദ പരിശോധന ക്യാമ്പ്

cancer
സ്തനാർബുദ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ മോഹൻദാസ് മേനോൻ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി നടത്തുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തീവ്ര സ്തനാർബുദ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ചെമ്പേരി റോട്ടറി ക്ലബ്ബിന്റെയും വിമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്, വുമൺ സെൽ എന്നിവരുടെ സഹകരണത്തോടെ കോളേജിൽ സ്തനാർബുദ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് പ്രൊഫ. വാസുദേവൻ സ്വാഗതം പറഞ്ഞു. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ മോഹൻദാസ് മേനോൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈ വിശിഷ്ടാതിഥിയായി. റോട്ടറി ക്ലബ്ബ് ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോഡിനേറ്റർ സുരേന്ദ്രനാഥ്, അസിസ്റ്റന്റ് ഗവർണർ ജയചന്ദ്രൻ സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ വിൽസൺ സ്വാഗതവും സിബി പൊന്നക്കുഴി നന്ദിയും പറഞ്ഞു. ഡോ.ഹർഷ ഗംഗാധരൻ ക്യാംപിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CANCER TREATMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL