
ഇരിട്ടി: യജ്ഞാചാര്യൻ മോഴിയോട് സുരേഷ്ബാബു നമ്പൂതിരിയുടെ ന്വേതൃത്വത്തിൽ കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി രുഗ്മിണീ സ്വയംവര ഘോഷയാത്ര നടന്നു. കീഴൂർ അരയാൽത്തറയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര യജ്ഞം നടക്കുന്ന ക്ഷേത്രത്തിലെ ശ്രീവത്സം ഓഡിറ്റോറിയത്തിൽ സമാപിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് പി.എൻ.കരുണാകരൻ നായർ, വൈസ് പ്രസിഡന്റ് സി പ്രഭാകരൻ, സെക്രട്ടറി കെ.പി.കുഞ്ഞിനാരായണൻ , എം.ഹരീന്ദ്രനാഥ്, പി.പി.ജയലക്ഷ്മി, മാതൃസമിതി അംഗങ്ങൾ,ഭക്തജനങ്ങൾ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു. സപ്താഹം നാളെ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |