SignIn
Kerala Kaumudi Online
Sunday, 04 October 2026 3.56 AM IST

വയോജന സംഗമവും ആദരിക്കലും

viojanam

കണിച്ചാർ: കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാലയുടേയും വയോജനവേദിയുടേയും നേതൃത്വത്തിൽ വയോജന സംഗമവും ആദരിക്കലും നടത്തി. കണിച്ചാറിലെ ഇടത്തൊട്ടിയിൽ രാമകൃഷ്ണന്റെ വീട്ടുമുറ്റത്ത് വച്ച് വായനശാലാ പ്രസിഡന്റ് വി.വി.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുഴക്കുന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റും സാംസ്കാരിക പ്രവർത്തകനുമായ ബാബു ജോസഫ് തറപ്പേൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കണിച്ചാറിലെ പഴയകാല പ്രതികളേയും മുതിർന്ന മുൻകാല ജനപ്രതിനിധികളെയും പഞ്ചായത്ത് മെമ്പർ ഷാന്റി തോമസ് ആദരിച്ചു. സെക്രട്ടറി ബി.കെ.ശിവൻ, പി.പി.ജനാർദ്ദനൻ, സനില അനിൽകുമാർ പ്രസംഗിച്ചു. എം.ആർ.സുരേന്ദ്രൻ, ഷൈലജ ചന്ദ്രൻ, എം.എൻ.ഷൈല, കെ.പി.ഗീത, എം.പി.തോമസ് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL