
കയ്യൂർ: കയ്യൂർ വി.എച്ച്.എസ്.എസ് ഇ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവം ദ്വിദിന മിനി ക്യാമ്പ് വാർഡ് മെമ്പർ സി ഗീത ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ രമേശൻ അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കിരൺ ജസ്റ്റിൻ ജോസഫ് ക്യാമ്പ് വിശദീകരണം നടത്തി.
ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി.രവീന്ദ്രൻ, എം.പി.ടി.എ പ്രസിഡന്റ് എം.പി.ലേഖ ,സീനിയർ അസിസ്റ്റന്റ് എം.പി.മിനിമോൾ , സ്റ്റാഫ് സെക്രട്ടറി കെ.പി.ഷാജി എന്നിവർ സംസാരിച്ചു. വി.എച്ച് എസ്.ഇ പ്രിൻസിപ്പൽ വി.ബിപിൻ സ്വാഗതവും എൻ.എസ്.എസ് വളണ്ടിയർ ലീഡർ അക്ഷര നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളിൽ സേവന മനോഭാവവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനും ലിംഗ സമത്വം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, കൂട്ടായ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ പ്രായോഗിക അനുഭവം നൽകുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |